Monday 7 July, 2008

എന്റെ കാപ്പി പരീക്ഷണങ്ങളും...റിസള്‍ട്ട്ഉം..!!


എനിക്ക് കാപ്പിയിടാന്‍ അറിയില്ലാ ......അതാണ്‌ പ്രശ്നം..!! ഞാന്‍ ആദ്യമായി .. കാപ്പിയിടുന്നത് 12thil ആണ്...അപ്പോള്‍ തന്നെയാണ് എന്റെ അനിയന് കാപ്പി
ഒടുക്കത്തെ 'mania' ആയതും ....!!!!കോളജില്‍ ചേര്ന്നു വല്ലപോളും വീട്ടിലെത്താന്‍
തുടങ്ങിയതോടെ... ഞാന്‍ വീട്ടില്‍ present ആണെങ്കില്‍...ഞാന്‍ തന്നെ അവന് കാപ്പിയിട്ടു കൊടുക്കണം എന്നവനൊരു വാശിയും ആയതോടെ.....എന്റെ കാപ്പി പരീക്ഷണങ്ങള്‍... വീട്ടില്‍ പൊടിപൊടിച്ചു..!!!എന്റെ കാപ്പി കുടിക്കുന്ന നേരത്ത് ,അതിന് ശേഷം...അങ്ങനെ അങ്ങനെ അവന്ടെ വിവിധ
ഭാവങ്ങള്‍ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരാറുണ്ട്‌,എന്നാലും അതൊക്കെ മറന്നു ഞാന്‍ അറിയാതെ മനസ്സില്‍ പറയാറുണ്ട്....." ഇതാണ് മച്ചു... നവരസങ്ങള്‍ ..." !!!!!!
1.ഹാസ്യം
ആദ്യത്തെ സിപ്പില്‍ തന്നെ...മമ്മുട്ടിയുടെ ഡയലോഗ് പോലെ.."ഇതോ,, കാപ്പി..???"
2.sringaaram
ഇവിടെ തീരെ scope ഇല്ലാത്ത ഭാവമാണ്, കാരണം...ഞാനും എന്റെ അനിയനും ആണല്ലോ....കഥാപാത്രങ്ങള്‍..!!!!
3.രൗദ്രം
കോളജില്‍ നിന്നും തെണ്ടി തിരിഞ്ഞു വീട്ടിലെത്തുമ്പോള്‍ തന്നെ ചിലപ്പോള്‍ deshyathilaayirikkum...അപ്പോള്‍ എന്റെ ഒരു കാപ്പി കൂടെ കിട്ടിയാല്‍..............
"തന്ടെ ഒരു പന്ന കാപ്പി...ഇതു കാപ്പിയോ..കാടിവേള്ളമോ..?? എന്നെകൊണ്ടൊന്നും വയ്യാ ഇതു കുടിക്കാന്‍..
കാപ്പി ഉണ്ടാക്കാന്‍ അറിയില്ലാച്ചാല്‍ പിന്നെ ചെയ്യന്പോകരുത്....(പിന്നെ അറിയാവുന്ന എല്ലാ തെറികളും.. )ഒരു കാപ്പിയാത്രേ... കാപ്പി..."എന്നൊക്കെ പറഞ്ഞു ഒറ്റവലിക്ക് കുടിക്കും ആശാന്‍..!!!
4.ഭയാനകo
ഇവന്ടെ ഈ കലാപ പ്രകടനങ്ങള്‍ കണ്ടു ....മിക്കവാറും ഇതെന്ടെ മാത്രം ഭാവമായി മാറാറുണ്ട്....!!!
5.അത്ഭുതം
ചിലപ്പോള്‍ കാപ്പി നന്നാവാറുണ്ട്.....(by mistake)..അപ്പോള്‍ കണ്ണുരുട്ടി ചിരിച്ചുകൊണ്ട്..."കാപ്പി നന്നായിട്ടുണ്ട്........ചക്കരെ.. !! "
6.വീരം
ഇതാണ് അസഹനീയം...."എന്റെ ചേച്ചി,ചേച്ചി കുടിചിട്ടില്ലലോ... എന്റെ കാപ്പി..ഒരു സംഭവംമാണ്..!!!"
അപ്പോള്‍ ഞാന്‍ മനസ്സില്‍ പറയും...."നിന്ടൊരു കാപ്പിയും... നീയും..പോയി പണിനോക്കെടാ ചെക്കാ!!!
7. കരുണം
പാവം ചിലപ്പോള്‍ കാപ്പി തീരെ vrithikedaakaarundu... അവനെ പറഞ്ഞിട്ട് കാര്യമില്ലലോ!!!അപ്പോള്‍...
"ചേച്ചി.. ദയവുചെയ്ത് ചേച്ചിടെ നായര്‍ക്കു ഈ കാപ്പി എന്ന് പറയുന്ന സാധനം ഉണ്ടാകികൊടുക്കാന്‍ ദൈര്യപെടരുത്... അയാളുടെ ആത്മഹത്യ,ചേച്ചിടെ കൊലപാതകം,ചെചിക്കൊരു divorse notice എന്നിവയ്ക്കൊക്കെയുള്ള സാധ്യത തള്ളികളയാന്‍ ആവില്ല്യാലോ....saaramillyaa..ഇപ്പൊ njan adjust cheyyam.....!!!!!!"
8.ഭീബല്സം
"നാണമില്ലാലോ...പെണ്‍കുട്ടിയാന്നു പറയാന്‍????പോയി കാപ്പിയിട്ടു പഠിക്കെടോ.. മര്യാദയ്ക്ക് !!!"
9. ശാന്തം
ചിലപ്പോള്‍ preplanned ആയി ഓരോ ആവശ്യവുമായിട്ടായിരിക്കും വരവ്....അപ്പോള്‍ ഇവനെ പോലെ ശാന്തന്‍ വേറെ ആരുണ്ട്‌..???ഒരു 20 രൂപാ topup..2,3,4,...5...6 phone calls....ഒരു 10..20..scraps..എന്റെ കുറെ photos...അങ്ങനെയങ്ങനെ നീളും ആവശ്യങ്ങളുടെ ലിസ്റ്റ്..!!!കാപ്പി കിട്ടിയാല്‍ ഒന്നും മിണ്ടാതെ ചിരിച്ചു...ഊതി ഊതി കുടിചോളും അപ്പോള്‍...ഇനി ഇറക്കേണ്ട number എന്താനെന്നാലോചിച്ചുകൊണ്ട്....!!!!



























10 comments:

സുല്‍ |Sul said...

അനിയനെന്താ വിദൂരതയിലേക്കും കണ്ണും നട്ട്...
കാപ്പികുടിച്ച് പ്രാന്തായതാണോ?
എന്തായാലും കാപ്പി പുരാണം കലക്കി.

-സുല്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ സ്വാഹ.
ഇങ്ങനെയാണല്ലെ സംഗതി.. ഹെന്റമ്മൊ...

Unknown said...

ഹഹ്.. അമ്മൂന്റെ കാപ്പി കൊള്ളാം എന്തായാലും.. നവരസങ്ങളും കൊള്ളാം. :) ആശംസകള്‍...

ഗിരീഷ്‌ എ എസ്‌ said...

കാപ്പി കഥ ഇഷ്ടമായി...
നവരസങ്ങള്‍ ഏറെ മനോഹരം...


ആശംസകള്‍

siva // ശിവ said...

നവരസങ്ങളൊക്കെ പണ്ട്...ഇപ്പോള്‍ അതിനേക്കാള്‍ ഏറെയുണ്ട്...സംശയമുണ്ടെങ്കില്‍ ഇനി നിരീക്ഷിക്കൂ...

സസ്നേഹം,

ശിവ

നവരുചിയന്‍ said...

എഴുതിയത് ആദ്യം ഒന്നു വായിച്ചു നോക്കുക ..എന്നിട്ട് പോസ്റ്റ് ചെയ്താല്‍ കുറച്ചു കൂടെ നന്നായിരിക്കും ..ഭാവുകങ്ങള്‍

Unknown said...

koLLaam

rithwik said...

entee chechiiii....chaakkkareee....panchaareee....ennallum....enne angu famous aakki kalanjallo....

christa said...

ninte ooro ideasssssss.............

ഏട്ടാശ്രീ.... said...

charcha cheyyenda vishayamaanu ....ithoru aagola prasnamalle all the best.