Tuesday 20 May, 2008

ഒരു മുങ്ങിചാവലിന്ടെ ഓര്‍മയ്ക്ക്‌.....


വളരെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് എനിക്കും കുട്ടുകാര്‍ക്കും, ഒരു kshethram സന്ദര്‍ശിക്കാനുള്ള അവസരം കൈവന്നത്....പല പ്രാവശ്യം പോവാന്‍ വേണ്ടി തയ്യാറായി ബസ്സ് മിസ്സ്‌ ചെയ്തും.....ബസ്സിലെ തിരക്ക് കണ്ടു ആയുധം വച്ചു കീഴടങ്ങിയും...ഞങ്ങള്‍ ക്ഷീണിച്ചു പോയിട്ടുണ്ട്.. !!!!ഈപ്രാവശയം എന്ടായാലും പോകാണംന്നു ഞങ്ങള്‍ telecommunication ലാബില്‍നിന്നും തീരുമാനമെടുത്തു....അങ്ങനെ ഒരു saturday ഞങ്ങള്‍ കഷ്ടപ്പെട്ട് ബസ്സ്പിടിച്ചു ആ കാട്ടിലെത്തി...ഗംഭീരന്‍ സ്ഥലം...!!!!തമിഴ്നാടിണ്ടേ ചൂടു അന്നാദ്യമായി എന്നെ തളര്‍ത്തി... ഈ അമ്പലം karunya universityക്കു അടുത്താണ് എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആകര്‍ഷണം...നല്ല അടിപൊളി ചെക്കന്മാരൊക്കെ വരും എന്നുള്ള ഒറ്റപ്രതീക്ഷയിലാണ് നിഷ്കളങ്കയായ ഈ ഞാന്‍ ആ കാട്ടിലേക്ക് പോകാന്‍ തന്നെ തയ്യാറായത്‌.. !!!!അവിടെ ചെന്നപ്പോള്‍ എന്ടെ ഹൃദയം തകര്‍ന്നുപോയി ചക്കരേ......!!!!!!!!!!!!കാണാന്‍ കൊള്ളാവുന്ന ഒരു യുവ രക്തത്തെ പോലും ഒരു നോക്കു കാണാന്‍ എനിക്കായില്ലാ ....പാവം ഞാന്‍...!!ഈ അമ്പലത്തില്‍ ചെന്നാല്‍ നമ്മള്‍ കുളിക്കണം..അവിടെ ഒരു ചെറിയ കുളത്തിന് നടുവില്‍ ഒരു ശിവലിംഗവും കാണാം... ആ കുളത്തിലിറങ്ങി ആ ശിവലിംഗം തൊട്ടു പ്രാര്‍ത്ഥിക്കണം.. അതാണ് അവിടത്തെ രീതി. അവിടെ എത്തിയപ്പോള്‍.... എന്ടെ കുടെ വെള്ളത്തിലിറങ്ങി കുളിക്കാന്‍ തയ്യാറായിരുന്ന എന്ടെ തമിഴ് ഫ്രണ്ട്സ് എല്ലാരും കാലുമാറി...വെളളം കണ്ടപ്പോള്‍ ,അവര്‍ക്ക് 'athinodulla' അലര്‍ജി അറിയാതെ തന്നെ മനസില്‍ നിന്നും പുറത്തുവന്നു എന്നുതോന്നുന്നു...കൂട്ടത്തില്‍ ആകെയുള്ള മലയാളിയായ ഈ "ഞാന്‍" സര്‍വ ദൈവങ്ങളെയും വിളിച്ചു വെള്ളത്തില്‍ ചാടി....!!ഈ തമിഴന്മാരുടെ വിചാരം എനിക്ക് swimming അറിയും എന്നായിരുന്നു ...എന്ടെ കാര്യം എനിക്കല്ലേ അറിയൂ.. ഒരു ബക്കറ്റ് വെള്ളത്തില്‍ മുങ്ങിചാവുന്ന ആളാണ് ഞാന്‍...!!!ഞാന്‍ ആ വെള്ളത്തില്‍ കിടന്നു പിടയാന്‍ ആരംഭിച്ചു.. അവിടെഉണ്ടായിരുന്ന വിദേശികള്‍ എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു...അവരാരും എന്നെ രക്ഷിക്കാന്‍ വന്നില്ലാ...!!!അന്നാദ്യമായി ഗാന്ധിജിയുടെ കൂടെ സമരത്തിനോന്നും പോകാന്‍ കഴിയാത്തതില്‍ ഞാന്‍ ആത്മാര്‍തമായി വേദനിച്ചു..!!!അവസാനം എന്ടെ ഈ അവശത കണ്ടു ഹിന്ദുസ്ഥാന്‍ കോളേജില്‍ പഠിച്ചിരുന്ന ഒരു ഭക്ത വന്നു രക്ഷിച്ചു....!!!വെള്ളത്തില്‍നിന്നു തിരിച്ചു കരയ്ക്കടുത്തപ്പോള്‍ എന്ടെ അടുത്ത കൂട്ടുകാരി 'സെല്‍വി'ഓടിവന്നു....അവള്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു... സര്‍വ ശക്തിയും ചോര്‍ന്നുപോയ എന്നെ അവര്‍ ആ പടികളില്‍ ഇരുത്തി സമാധാനിപിക്കാന്‍ ശ്രമിച്ചു...പാവം ഞാന്‍...!!!!അവരുടെ ചിരി കണ്ടു ദേഷ്യം വന്നപ്പോള്‍ വീണ്ടും ആ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്താലോ എന്നുവരെ ആലോചിച്ചു...ഇനി ആരും രക്ഷിക്കാനുണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അപമാനം കടിച്ചമര്‍ത്തി ഞാനാ സ്ഥലത്തുനിന്നും തന്നെ ഓടി പുറത്തുകടന്നു.. !!! जय भारत महान..........!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!